ട്വിസ്റ്റോട് ട്വിസ്റ്റ്..; കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് 25 കോടിയുടെ യാത്ര; ആദ്യം നടരാജ്, ഇപ്പോൾ നാല് പേർ

By Web Team  |  First Published Sep 21, 2023, 6:24 PM IST

ണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.


തിരുവനന്തപുരം: ഓണം ബമ്പർ ഭാ​ഗ്യശാലി ആരായിരിക്കും എന്ന കാത്തിരിപ്പിന് കഴിഞ്ഞ ദിവസം രണ്ട് മണിയോടെ അവസാനം ആയിരിക്കുകയാണ്. TE 230662 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ഭാ​ഗ്യശാലി നേരിട്ട് എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ട്വസ്റ്റുകൾക്ക് കുറവ് ഇല്ലായിരുന്നു. 

കഴിഞ്ഞ ദിവസം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് എന്നാണ് അറിയാൻ സാധിച്ചത്. അതോടെ ജില്ലയിലാകും സമ്മാനമെന്ന് ഏവരും വിധിയെഴുതി. എന്നാൽ ട്വിസ്റ്റ് അവിടെ ആരംഭിക്കുക ആയിരുന്നു. കോഴിക്കോട്ടെ ഏജൻസിയിൽ നിന്നും പാലക്കാടുള്ള ബാവ ഏജൻസിയിലേക്ക് ആയിരുന്നു 25 കോടിയുടെ പിന്നീടുള്ള യാത്ര. ഇതോടെ പാലക്കാടാണ് ആ ഭാ​ഗ്യവാൻ എന്ന് കരുതി. എന്നാൽ അവിടെയും തീർന്നില്ല ട്വിസ്റ്റ്. വൈകുന്നേരത്തോടെ തമിഴ്നാട്(കോയമ്പത്തൂർ) സ്വദേശി നടരാജനാണ് ആ ഭാ​ഗ്യശാലി എന്ന് ബാവ ഏജൻസിക്കാർ കണ്ടെത്തി. ഷോപ്പിൽ നിന്നും ടിക്കറ്റ് വിറ്റ ​ഗുരുസ്വാമി ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അതോടെ ഇനി ഭാഗ്യശാലിയെ കേരളത്തിൽ തപ്പിയിട്ട് കാര്യമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.

Latest Videos

undefined

Pooja Bumper : ഓണം ബമ്പർ കഴിഞ്ഞു ഇനി പൂജാ ബമ്പർ; ഒന്നാം സമ്മാനം 12 കോടി, വിവരങ്ങൾ ഇങ്ങനെ

ഇപ്പോഴിതാ വീണ്ടും ഓണം ബമ്പർ വിജയിൽ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ്. നടരാജൻ മാത്രമല്ല ടിക്കറ്റ് എടുത്തത് എന്നാണ് പുതിയ വിവരം. പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെല്ലാവരും തന്നെ തമിഴ്നാട് സ്വദേശികളാണ്. നടരാജനാണ് വാളയാറിലെ ബാവ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത്.        മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍  ഇവര്‍ ടിക്കറ്റുകള്‍ സംസ്ഥാന ലോട്ടറി ഓഫീസില്‍ സമര്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് ആണ് ടിക്കറ്റ് ലോട്ടറി ഓഫീസില്‍ ഹാജരാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 

click me!