'പോയി..ആ അഞ്ഞൂറും പോയി..'; ഭാ​ഗ്യം തുണയ്ക്കാതെ ഭാ​ഗ്യാന്വേഷികൾ, ട്രോളുകളിൽ നിറഞ്ഞ് ഓണം ബമ്പർ !

By Web Team  |  First Published Sep 20, 2023, 5:39 PM IST

ഓണം ബമ്പർ ഭാ​ഗ്യനമ്പറും ഭാ​ഗ്യവാൻ ആരാണെന്ന കാര്യത്തിലും ഏകദേശ തീരുമാനം ആയതോടെ സോഷ്യൽ മീഡിയയിൽ ട്രോള്‍ പൂരം ആണ്. 


ഭാ​ഗ്യാന്വേഷികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ് ഓണം ബമ്പർ. അതുകൊണ്ട് തന്നെ ഇത്തവണ സർവകാല റെക്കോർഡിലാണ് ബമ്പർ ടിക്കറ്റുകൾ വിറ്റുപോയത്. ആകെ വിറ്റത് 75,65,000 ടിക്കറ്റുകൾ. കേരള ലോട്ടറി ചരിത്രത്തിൽ ആദ്യമായണ് ഇത്രയും ടിക്കറ്റുകൾ വിറ്റുപോകുന്നത്. 25 കോടി എന്ന സ്വപ്ന തുക ആയിരുന്നു ടിക്കറ്റിലേക്ക് ഭാ​ഗ്യാന്വേഷികളെ ആകർഷിച്ച ഒരു ഘടകം. മറ്റൊന്ന് ഒരു കോടി വീതം 20 പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും. ഇക്കാരണങ്ങൾ കൊണ്ട്, ആദ്യമായി ഭാ​ഗ്യം പരീക്ഷിച്ചവരും ഭാ​ഗ്യം വന്നു പോയവരും കറക്കിക്കുത്തി ലോട്ടറി എടുത്തവരും നിരവധിയാണ്. എന്നാൽ ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിറ്റുപോയപ്പോൾ പലർക്കും നിരാശയാണ് ഫലം. അതായത് നിലവിൽ 'കിലുക്കം' സിനിമയിലെ 'കിട്ടുണ്ണിയുടെ' അവസ്ഥയിലാണ് പലരും എന്ന് പറയാം. 

ഓണം ബമ്പർ ഭാ​ഗ്യനമ്പറും ഭാ​ഗ്യവാൻ ആരാണെന്ന കാര്യത്തിലും ഏകദേശ തീരുമാനം ആയതോടെ സോഷ്യൽ മീഡിയയിൽ ഇതേപറ്റിയുള്ള ചർച്ചകൾ സജീവമാണ്. ട്രോൾ​ ​ഗ്രൂപ്പുകളിൽ എങ്ങും താരം ഓണം ബമ്പർ തന്നെ. 'പോയ്‌..ആ അഞ്ഞൂറും പോയി, ഇക്കൊല്ലവും പണിയെടുക്കണം' എന്നിങ്ങനെയാണ് പലരും ട്രോളുകൾ പങ്കുവച്ച് കുറിക്കുന്നത്. 

Latest Videos

undefined

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവോണം ബമ്പർ ഭാ​ഗ്യ നമ്പർ നറുക്കെടുത്തത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട്ടെ ഏജൻസി പാലക്കാട് ബാവ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം 25കോടിയുടെ ഭാ​ഗ്യവാൻ കോയമ്പത്തൂർ സ്വദേശിയാണ്. നാല് ദിവസം മുൻപ് നടരാജ് എന്ന ആൾ 10 ടിക്കറ്റ് ബാവ ഏജൻസിയിൽ നിന്നും എടുത്തിരുന്നു. ഈ ടിക്കറ്റുകളിൽ ഒന്നിലാണ് ആ ഭാഗ്യ നമ്പറുള്ളത്. ഇയാളാണോ ഭാ​ഗ്യവാൻ, അതോ മറ്റാർക്കെങ്കിലും വേണ്ടി വാങ്ങിയതാണോ, വിൽപ്പന നടത്തിയോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. 

Onam Bumper: ഇതാ 25 കോടിയുടെ ഭാ​ഗ്യ നമ്പർ..; ഓണം ബമ്പർ നറുക്കെടുത്തു

അതേസമയം, പാലക്കാട് ജില്ലയാണ് ഇത്തവണ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ മുൻപന്തിയിൽ ഉള്ളത്. പതിനൊന്ന് ലക്ഷത്തി എഴുപതിനായിരത്തി അൻപത് ടിക്കറ്റുകൾ ആണ് ഇവിടെ വിറ്റത്. 

ജില്ലയിൽ നിന്നുമാത്രം ഏതാണ് 46 കോടിയ്ക്ക് മുകളിൽ വിൽപന നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും പാലക്കാട് തന്നെ ആയിരുന്നു വിൽപ്പനയിൽ മുന്നിൽ നിന്നത്.

25 കോടിയിൽ കയ്യിൽ കിട്ടുക 15 കോടി അല്ല, അതിലും കുറവ്; സർക്കാരിലേക്ക് എത്ര ?

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!