XC 224091 എന്ന നമ്പറിനാണ് 20 കോടി.
തിരുവനന്തപുരം: ക്രിസ്മസ്- ന്യു ഇയർ ബമ്പറിന്റെ 20 കോടിയുടെ ടിക്കറ്റ് വിറ്റുപോയത് ഒന്നരമാസം മുൻപ് എന്ന് ഏജന്റ് ദുരൈരാജ്. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലക്ഷ്മി സെന്ററിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. പാലക്കാട് വിന്‍ സ്റ്റാര്‍ ഏജൻസിയിൽ നിന്നും ദുരൈരാജ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XC 224091 എന്ന നമ്പറിനാണ് 20 കോടി.
"വിൻ സ്റ്റാറാണ് വിളിച്ച് പറയുന്നത് ഞാൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന്. ഒന്നരമാസത്തിന് മുൻപാണ് ടിക്കറ്റ് വിറ്റത്(7-12-2023). ഈ രണ്ട് മാസം ശബരിമല സീസൺ ആയിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരും ടിക്കറ്റിവിടെന്ന് എടുക്കാറുണ്ട്. ടൂറിസ്റ്റ് സ്ഥലം കൂടിയാണല്ലോ. പത്മനാഭസ്വാമിയെ തൊഴുതിട്ട് ഇവിടെന്ന് എടുത്ത് പോകുന്നവരുമുണ്ട്. ഇനി ബാങ്കിൽ കൊടുത്ത ശേഷം അറിയാം. ആർക്കാണ് ഭാഗ്യം തുണച്ചതെന്ന്. 35 വർഷം കൊണ്ട് ലോട്ടറി കച്ചവടമാണ് എനിക്ക്. തിരുവനന്തപുരത്ത് ഇരുപത് വർഷമായി. ഞാൻ മറ്റ് ജില്ലകളിൽ നിന്നും എടുത്ത എല്ലാ ടിക്കറ്റും വിറ്റ് പോയിട്ടുണ്ട്. എംജി റോഡിലും എനിക്കൊരു ഷോപ്പുണ്ട്. 20 കോടിയിൽ പത്ത് ശതമാനം ആണ് ഏജൻസി കമ്മീഷൻ. രണ്ട് കോടിയാണ് വരുന്നത്. അതിൽ നിന്നും ഡിഡിയും ടാക്സും പോയിട്ട് ബാക്കി ലഭിക്കും. 12 കോടിയിലധികം ഭാഗ്യശാലിക്ക് ലഭിക്കും", എന്ന് ദുരൈരാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
ക്രിസ്മസ് ബമ്പറിന്‍റെ രണ്ടാം സമ്മാനമായ ഇരുപത് കോടി XE 409265, XH 316100,XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294 എന്നീ നമ്പറുകള്‍ക്കാണ് ലഭിച്ചത്. ഉച്ചകഴഞ്ഞ് രണ്ട് മണിക്കായിരുന്നു ബമ്പര്‍ നറുക്കെടുപ്പ്.
ഇത്തവണയെങ്കിലും ഭാഗ്യശാലി എത്തുമോ ? 20കോടിയുടെ ടിക്കറ്റ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്