ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട് ടിക്കറ്റെടുക്കുകയാണ് കൃഷ്ണന്റെ പതിവ്.
കണ്ണൂർ : സ്ത്രീശക്തി ഭാഗ്യക്കുറിയുടെ(Sthree Sakthi) ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന്. ചൊവ്വാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഗവ.ആശുപത്രിക്ക് സമീപമാണ് ഈ 73കാരനായ ഭാഗ്യവാന്റെ വീട്.
റോഡരികിലുള്ള വീട്ടുമുറ്റത്താണ് കൃഷ്ണന്റെ പണിശാല. ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട് ടിക്കറ്റെടുക്കുകയാണ് കൃഷ്ണന്റെ പതിവ്. തന്റെ വരുമാനത്തിൽ ഒരു പങ്ക് മറ്റുള്ളവർക്ക് താങ്ങാവുമെന്ന് കരുതിയാണ് ടിക്കറ്റ് എടുക്കാറ്. പിറ്റേദിവസം ലോട്ടറിയുമായി എത്തുന്നവരിൽ നിന്നും സമ്മാനമുണ്ടോ എന്നും നോക്കും.
undefined
ചൊവ്വാഴ്ച ചെറുവത്തൂരിൽ ഡോക്ടറെ കണ്ട് ഇറങ്ങുമ്പോഴാണ് കൃഷ്ണൻ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി ടിക്കറ്റ് എടുക്കാൻ മനസ്സിലൊരു മോഹം തോന്നുകയായിരുന്നു. രാത്രിയിൽ തന്നെ സമ്മാനം ലഭിച്ച വിവരം അദ്ദേഹം അറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ രാവിലെ പതിവുപോലെ ജോലി തുടങ്ങി. അതിനിടയിൽ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. തന്റെ കടബാധ്യതകൾ തീർക്കണമെന്നാണ് ഈ ഭാഗ്യശാലിയുടെ ആഗ്രഹം. മകൻ വിനീത് ടൂവീലർ മെക്കാനിക്കാണ്. സാവിത്രിയാണ് ഭാര്യ.അനു, ധന്യ എന്നിവരാണ് മറ്റ് മക്കൾ.
പോയത് ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ; തിരിച്ചെത്തിയത് 4.5 കോടിയുമായി !
ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ചെറിയ തുകയുടെ ലോട്ടറി അടിച്ചെന്ന് കരുതി സമ്മാനത്തുക വാങ്ങാൻ ചെന്നയാൾക്ക് വലിയ തുക സമ്മാനായി ലഭിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ നോർത്ത് കരോലിനയിൽ നടന്നത്.
ജോഷ്വാ ലോക്ക‍്‍ലിയർ എന്നയാൾ എടുത്ത ലോട്ടറി ടിക്കറ്റിന് 600 ഡോളർ (ഏകദേശം 46000 രൂപ) അടിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ പണം വാങ്ങാൻ ചെന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. 600 ഡോളറിന് പകരം 600000 ഡോളറിന്റെ ജാക്ക്പോട്ടാണ് ജോഷ്വായ്ക്ക് ലഭിച്ചത്. അതായത് ഏകദേശം 4.5 കോടി രൂപ.
സ്വപ്നത്തിൽക്കണ്ട നമ്പർ ലോട്ടറി വാങ്ങി; അടിച്ചത് രണ്ടര ലക്ഷം ഡോളർ
10 ഡോളറിനാണ് ജോഷ്വാ ലോട്ടറിയെടുത്തത്. പിറ്റേന്ന് ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കിയപ്പോൾ തനിക്ക് 600 ഡോളർ അടിച്ചുവെന്നും അദേദഹം മനസ്സിലാക്കി. എന്നാൽ പണം വാങ്ങാനായി ചെന്നപ്പോൽ ജോഷ്വായെ കാത്തിരുന്നത് വലിയ സർപ്രൈസ് ആയിരുന്നു. ലോട്ടറി ആസ്ഥാനത്ത് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തനിയ്ക്ക് അടിച്ചത് ജാക്ക്പോട്ടാണെന്ന് ജോഷ്വാ മനസ്സിലാക്കിയത്.
ഇത്രയും വലിയ തുക ലോട്ടറി അടിച്ചുവെന്ന് വിശ്വസിക്കാൻ പെട്ടെന്ന് ജോഷ്വാക്ക് സാധിച്ചില്ല. തുക കൊണ്ട് സ്വന്തമായി ഒരു കാറും വീടും വാങ്ങാനാണ് പദ്ധതിയെന്ന് ജോഷ്വാ പറഞ്ഞു. സമൂഹത്തിന് വേണ്ടിയും വലിയൊരു തുക ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.