അവകാശികളെത്താതെ വന്നതോടെ ഈ തുകയുടെ 80 ശതമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പോവുക
ഫ്ലോറിഡ: 298 കോടി രൂപയുടെ ജാക്ക്പോട്ട് ജേതാവിനായുള്ള കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. ഫ്ലോറിഡയിലെ ജാക്സൺ വില്ല എന്ന സ്ഥലത്തെ ആളുകൾ മുഴുവൻ കഴിഞ്ഞ 180 ദിവസമായി കാത്തിരിക്കുകയായിരുന്നു 298 കോടിയിലേറെ സമ്മാന തുകയുള്ള ജാക്ക്പോട്ട് ജേതാവിനായി. വിജയിക്ക് ലോട്ടറിയുമായി സമ്മാനം അവകാശപ്പെടാനുള്ള അവസാന തിയതി വരെയും അവസാനിച്ച ശേഷവും ആളെത്താതെ വന്നതോടെയാണ് കാത്തിരിപ്പിന് അവസാനമായത്.
കാലിഫോർണിയയിലെ സാൻ മറ്റിയോയിലെ ഒരു കടയിൽ നിന്നായിരുന്നു സമ്മാനാർഹമായ ലോട്ടറി വിറ്റുപോയത്. 2023 ജനുവരി 12നായിരുന്നു ടിക്കറ്റ് വിറ്റ് പോയത്. ലോട്ടറി നടത്തിപ്പുകാർ നിരവധി തവണയാണ് ജേതാവിനോടെ സമ്മാനത്തുക അവകാശപ്പെടാനായി അഭ്യർത്ഥിച്ചത്. എങ്കിലും അവസാനദിവസം പോലും ജേതാവ് എത്തിയില്ല. ഓഗസ്റ്റ് 15നായിരുന്നു ജാക്ക്പോട്ട് നറുക്കെടുപ്പ് നടന്നത്.
undefined
അവകാശികളെത്താതെ വന്നതോടെ ഈ തുകയുടെ 80 ശതമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പോവുക. ബാക്കിയുള്ള 20 ശതമാനം തുക ലോട്ടറി നടപ്പിക്കുകാർക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷൻ പരിപാടികൾക്കും ഉപയോഗിക്കാം എന്നാണ് ഫ്ലോറിഡയിലെ നിയമം അനുശാസിക്കുന്നത്. സർവ്വകലാശാലകളിലും പൊതു സ്കൂളുകളിലും സ്കോളർഷിപ്പ് നൽകാനാണ് ജാക്ക്പോട്ട് തുക ഉപയോഗിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം