Lottery Winner : ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരു കോടി മത്സ്യവ്യാപാരിക്ക്

By Web Team  |  First Published Jun 22, 2022, 4:46 PM IST

ടിക്കറ്റ് ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചിൽ ഏൽപ്പിച്ചു. 


കോട്ടയം: കേരള സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി- ഫിഫ്റ്റി(Fifty Fifty) ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മത്സ്യ വ്യാപാരിക്ക്(Lottery Winner). ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നാസറിനെ തേടിയാണ് ഞായറാഴ്ച ഒരു കോടി എത്തിയത്. എഫ്.വൈ. 220008 എന്ന നമ്പറിനാണ് സമ്മാനം.

ശനിയാഴ്ചയാണ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയിൽ നിന്നും നാസർ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. പിറ്റേദിവസം ലോട്ടറി ഫലം വന്നപ്പോൾ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. ടിക്കറ്റ് ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചിൽ ഏൽപ്പിച്ചു. 

Latest Videos

undefined

Kerala lottery Result: Akshaya AK 554 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 554 ലോട്ടറി ഫലം പ്രഖ്യാപിച്ചു

നടക്കൽ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിലാണ് നാസറും മക്കളും മത്സ്യവ്യാപാരം നടത്തുന്നത്. മുമ്പ് 25000 രൂപ വരെ നാസറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. കടബാദ്ധ്യതകൾ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. റംലയാണ് ഭാര്യ. നവാസ്, നഹാസ് എന്നിവരാണ് മക്കൾ.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

click me!