വൈദ്യുതി ബിൽ അടയ്ക്കാൻ പോയപ്പോഴാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ നിന്ന കച്ചവടക്കാരിയില്‍ നിന്നും റെജി ലോട്ടറി എടുത്തത്.
എറണാകുളം: അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ ഇത്തവണത്തെ സമ്മർ ബമ്പർ(Summer Bumper) ഭാഗ്യവാനെ കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്സ്റ്റൈൽസ് ഉടമ റെജിയെ തേടിയാണ് ഒന്നാം സമ്മാനമായ ആറ് കോടി എത്തിയത്. SC 107463 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം.
വൈദ്യുതി ബിൽ അടയ്ക്കാൻ പോയപ്പോഴാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ നിന്ന കച്ചവടക്കാരിയില്‍ നിന്നും റെജി ലോട്ടറി എടുത്തത്. വല്ലപ്പോഴും ലോട്ടറി എടുക്കാറുള്ള റെജി, പിറ്റേ ദിവസമാണ് ആറ് കോടി തനിക്കാണ് ലഭിച്ചതെന്ന് അറിയുന്നത്. പിന്നാലെ മുളന്തുരുത്തിയിലെ യൂണിയൻ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപിച്ചു. ശേഷം ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ ടിക്കറ്റ് ഏൽപിക്കുക ആയിരുന്നു. സ്വകാര്യത കണക്കിലെടുത്ത് വീട്ടിൽ മാത്രമായിരുന്നു റെജി ഭാഗ്യ വിവരം പറഞ്ഞത്.
undefined
ഇന്നത്തെ ഫലം : Kerala lottery Result: Nirmal NR 270 : നിർമൽ NR 270 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
കഴിഞ്ഞ മാസം 20നായിരുന്നു സമ്മർ ബമ്പർ നറുക്കെടുപ്പ്. അന്ന് തന്നെ ചോറ്റാനിക്കരയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് വാർത്തകൾ വന്നിരുന്നു. 18 വർഷങ്ങൾക്ക് മുമ്പ് പ്രവാസിയായിരുന്നു റെജി. ശേഷം നാട്ടിലെത്തി എരുവേലിയിൽ കട നടത്തി വരികയാണ്. സമ്മാനത്തുക കൊണ്ട് ബാധ്യതകൾ തീർക്കണമെന്ന് റെജി പറയുന്നു. സുനിയാണു റെയിയുടെ ഭാര്യ. ഇവർക്ക് റാണിമോൾ, ബേസിൽ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
വ്യാജനെ കണ്ടെത്താനുള്ള ആപ്പും പ്രവർത്തന രഹിതം, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ ലോട്ടറി വകുപ്പ്
വ്യാജ ലോട്ടറി (Fake Lottery) കണ്ടെത്താനായി സംസ്ഥാന സർക്കാർ (Kera Govt) പുറത്തിറക്കിയ ഭാഗ്യകേരളം ആപ്പ് (BhagyaKeralam App) പ്രവർത്തനരഹിതം. ഭാഗ്യക്കുറി ഫലത്തിനൊപ്പം ടിക്കറ്റ് ഒർജിനിലാണോ എന്ന് തിരിച്ചറിയാനുള്ളതായിരുന്നു ആപ്പ്. ഭാഗ്യകേരളത്തിന് അപ്ഡേഷൻ ആവശ്യപ്പെട്ട് നിരവധി പേർ പരാതിപ്പെട്ടിട്ടും ലോട്ടറി വകുപ്പ് തിരിഞ്ഞ് നോക്കിയിട്ടില്ല.
ഭാഗ്യകേരളം, പേര് പോലെ തന്നെയാണ് ആപ്പ്. ഭാഗ്യമുണ്ടെങ്കിൽ പ്രവർത്തിക്കും. അതും ലക്ഷത്തിൽ ഒരാൾക്ക്. ഭാഗ്യമില്ലാത്തവർക്ക് ടിക്കറ്റ് സ്കാൻ ചെയ്താലേ ആപ്പ് എക്സിറ്റാകും. ഓൺലൈനിൽ കേരള ഭാഗ്യക്കുറി വ്യാജൻ പെരുകുന്ന പോലെ കടലാസ് ലോട്ടറിയിലും വ്യാജൻമാരുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് വ്യാജൻമാരെ കണ്ടെത്താൻ 2020ൽ സർക്കാർ, ഭാഗ്യകേരളം ആപ്പ് പുറത്തിറക്കിയത്. കടലാസ് ലോട്ടറിയിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഭാഗ്യക്കുറി ഒർജിനിലാണോ വ്യാജനാണോ എന്ന് വ്യക്തമാകും. ആദ്യ ദിവസങ്ങളിൽ ആപ്പ് പ്രവർത്തിച്ചെങ്കിലും പിന്നീട് പ്രവർത്തിക്കാതെയായി.
ഭാഗ്യക്കുറി സമ്മാനം കിട്ടിയോ എന്നറിയാനും സമ്മാനം കിട്ടിയാൽ ക്ലയിം ചെയ്യാനും ആപ്പിൽ ഓപ്ഷനുണ്ട്. എന്നാൽ അതിന്‍റെ അവസ്ഥയും തഥൈവ. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററാണ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് എന്ന് നേരെയാകും എന്ന് ചോദിക്കുന്നവരോട് നാളെയാണ് നാളെയാണ് എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.