അച്ഛന്റെ ഏജൻസിയിൽനിന്ന് ഒരു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ആഷ്‌ലിക്ക് ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു
അരൂർ: അച്ഛന്റെ ലോട്ടറിക്കടയിൽനിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന മകൾക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വില്പന നടത്തുന്ന അരൂർ ഏഴാം വാർഡിൽ നെട്ടശേരിൽ അഗസ്റ്റിന്റെ പക്കൽ നിന്നെടുത്ത 12 ടിക്കറ്റുകളിൽ ഒരെണ്ണത്തിനാണു ഭാഗ്യം മകൾ ആഷ്‌ലിയെ കടാക്ഷിച്ചത്.
ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ SG 883030 എന്ന ലോട്ടറി ടിക്കറ്റാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാർഹമായത്. അച്ഛന്റെ ഏജൻസിയിൽനിന്ന് ഒരു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ആഷ്‌ലിക്ക് ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു. ടിക്കറ്റ് എസ്ബിഐയുടെ അരൂർ ബൈപാസ് കവല ശാഖയിൽ ഏൽപ്പിച്ചു. അഗസ്റ്റിന് ആഷ്‌ലിയടക്കം മൂന്നു പെൺകുട്ടികളാണ്. ആഷ് ലി രണ്ടാമത്തെ മകളാണ്. എല്ലാവരും വിവാഹിതരാണ്.
undefined
മകള്‍ക്ക് സമ്മാന തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭിക്കും. പത്ത് വര്‍ഷമായി അഗസ്റ്റിന്‍ അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപം ലോട്ടറി കച്ചവടം നടത്തുകയാണ്. ഇതിനോട് ചേര്‍ന്ന് പലവ്യഞ്ജന വ്യാപാരവും ഉണ്ട്. ആഷ്ലി അരൂര്‍ വ്യാപാര ഭവനിലെ അക്കൗണ്ടന്റാണ്. ജോലിയ്ക്ക് പോകും വഴിയാണ് ആഷ്ലി ടിക്കറ്റ് അച്ഛനില്‍ നിന്ന് വാങ്ങിയത്. സമ്മാനമായി കിട്ടുന്ന തുകയ്ക്ക് പഴക്കം ചെന്ന വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹമെന്ന് അച്ഛനും മകളും പറയുന്നു.
പതിവ് പോലെ ലോട്ടറിയെടുത്തു, ഫലമറിയാനെത്തിയപ്പോള്‍ 'ബംബർ'; കാരുണ്യ പ്ലസ് ഒന്നാം സമ്മാനം സോമരാജന്
2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പുള്ളത്.
ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്പർ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. കഴിഞ്ഞ ദിവസം നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം