80 ലക്ഷം ലോട്ടറിയടിച്ചു: ബിഹാർ സ്വദേശി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

By Web Team  |  First Published Jan 31, 2021, 9:49 AM IST

ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. 


കോഴിക്കോട്: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദ് കൂട്ടുകാരോടൊപ്പം പൊലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്. 

ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. ഇവിടെ എത്തിയിട്ട് 12 വർഷമായി. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒന്‍പത് മണിക്ക് എത്തി മറ്റ് നടപടികള്‍ സ്വകരിക്കാന്‍ പൊലീസ് മുഹമ്മദ് സായിദിന് നിര്‍ദ്ദേശം നല്‍കി.

Latest Videos

click me!