ഒറ്റദിവസം കൊണ്ട് കോടീശ്വരനായി ആംബുലന്‍സ് ഡ്രൈവര്‍.
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ വിവിധ ലോട്ടറികൾക്ക് (Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി (lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്നും വരുന്നത്.
കിഴക്കൻ ബർധമാൻ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീരയെയാണ് ഭാഗ്യം തുണച്ചത്. ആംബുലൻസ് ഡ്രൈവറായ ഇദ്ദേഹം 270 രൂപയ്ക്കാണ് ലോട്ടറി എടുത്തത്. നറുക്കെടുപ്പ് ദിവസം രാവിലെ ആയിരുന്നു ഹീര ടിക്കറ്റെടുത്ത്. ഉച്ചയോടെ ഫലം വന്നപ്പോൾ ഹീര കോടീശ്വരനാകുക ആയിരുന്നു. ഒരു കോടി രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്.
undefined
നിനച്ചിരിക്കാതെ ഭാഗ്യം എത്തിയപ്പോൾ സന്തോഷത്തിനപ്പുറം പേടിയായിരുന്നു ഹീരയ്ക്ക്. എന്ത് ചെയ്യണം എന്നറിയാതെ അദ്ദേഹം നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയവും മനസ്സിലുണ്ടായിരുന്നു. ഒടുവിൽ ശക്തിഗഢ് പൊലീസ് ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
“ഒരു ദിവസം ജാക്ക്പോട്ട് നേടുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്നം കാണുകയും ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. ഒടുവിൽ, ഭാഗ്യദേവത എന്നെ നോക്കി പുഞ്ചിരിച്ചു," ഹീര പറഞ്ഞു. രോഗിയായ അമ്മയെ ചികിത്സിക്കുന്നതിന് വേണ്ടി ഈ പണം ചെലവാക്കുമെന്ന് കോടീശ്വരൻ പറയുന്നു. ഒരു വീട് വയ്ക്കണമെന്നതാണ് ഹീരയുടെ മറ്റൊരു ആഗ്രഹം.