പത്തനംതിട്ടയിൽ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

By Web Team  |  First Published Jul 24, 2023, 9:29 AM IST

ജോബിന്റെ സഹോദരൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്


പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. വേങ്ങത്തടത്തിൽ ജോബിൻ  (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും ഒപ്പം ഇയാൾ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്നുള്ള കൊലപാതകമെന്നുമാണ് സംശയം. സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരനെയും പൊലീസ് പിന്നീട് പിടികൂടി.

അതേസമയം ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൾ സലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെ വീട്ടുടമസ്ഥനാണ് മൃതദേഹം കാണുന്നത്. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കുമ്പോൾ അബ്ദുൾ സലാം കസേരയിൽ മരിച്ച നിലയിലായിരുന്നു. രക്തം ഛർദ്ദിച്ചിരുന്നു. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest Videos

click me!