എറണാകുളത്ത് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാര്‍ത്ഥിയായ പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോണ്‍  (21) മരിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നക്കുകയായിരുന്നു.

Youth found dead inside rented house in Ernakulam

എറണാകുളം:എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം  കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്.

കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വാതിൽ ചവിട്ടി പൊളിച്ച് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കമ്പി പാര ഉപയോഗിച്ച് വാതിൽ പൊളിച്ചശേഷമാണ് അകത്ത് കടന്നത്.

 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വിഷു ആഘോഷിക്കുന്നതിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണിൽ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Latest Videos

കോൺഗ്രസിന്‍റെ അഴിമതി പഠിച്ച് സിപിഎം കോൺഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

vuukle one pixel image
click me!