നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published Apr 19, 2024, 10:37 AM IST

കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ  രണ്ട് മണിക്കാണ് അപകടം


കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിഷ സ്കൂട്ടറിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ  രണ്ട് മണിക്കാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ പയ്യാമ്പലം സ്വദേശി കെ അബ്ദുള്‍ ബാസിത് ആണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടന്നശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

ദില്ലിയില്‍ വീണ്ടും ഇ‍ഡി നടപടി; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

Latest Videos

 

 

click me!