നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിതുര തൊളിക്കോട് ഭാഗങ്ങളിലായിരുന്നു പ്രത്യേക പരിശോധന
തിരുവനന്തപുരം: വിൽപ്പനയ്ക്കായി കടത്തികൊണ്ട് വന്ന 1.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് തൊളിക്കോട് ചിറ്റുവീട്ടു മുറിയിൽ ഇറയൻകോട് ഷാജി മൻസിലിൽ ഷാജി (33) ആണ് എക്സൈസിന്‍റെ പിടിയിലായത്. മലയോര മേഖലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരി ഉപയോഗം വൻ തോതിൽ വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിൽ ആണ് ഷാജി പിടിയിലായത്.
2 ലക്ഷം, രണ്ടായിരവും ആയിരവും! ശ്ശെടാ, ആരെടാ അത്... ഗുരുവായൂർ ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളും നിറയെ!
undefined
നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിതുര തൊളിക്കോട് ഭാഗങ്ങളിലായിരുന്നു പ്രത്യേക പരിശോധന. ഇതിനിടയിൽ ആണ് ഷാജി പിടിയിലായത്. തൊളിക്കോട് വില്ലേജിൽ ചിറ്റുവീട്ടുമുറിയിൽ വിതുര കലുങ്കു ജങ്ഷന് സമീപം ഇറയൻകോട് എന്ന സ്ഥലത്ത് വച്ച് പൾസർ ബൈക്കിൽ 1.2 കിലോ കഞ്ചാവാണ് ഷാജി വില്പനക്കായി കടത്തിക്കൊണ്ട് വന്നത്. പരിശോധനക്കിടെ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഞ്ചാവ് വില്പനയിലൂടെ ലഭിച്ച പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തതായി എക്സൈസ് വിവരിച്ചു. ഇത്തരത്തിൽ 1500 രൂപയാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തതെന്നും എക്സൈസ് വിശദീകരിച്ചു. മലയോര പ്രദേശങ്ങളായ പാലോട്, വിതുര, തൊളിക്കോട് മേഖലകളിൽ കുട്ടികൾക്കും യുവാക്കൾക്കും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്പന നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായ ഷാജി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ്, ശ്രീകാര്യം, വിതുര, പാലോട് തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിൽ ഉണ്ടെന്നും നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സുരൂപ് പറഞ്ഞു. പ്രിവന്‍റീവ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, സജി, മുഹമ്മദ് മിലാദ്, മഞ്ജുഷ എക്സൈസ് ഡ്രൈവർ മുനീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം