ടോൾ പ്ലാസയ്ക്ക് സമീപം എക്സൈസ് പരിശോധന; മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

By Web Team  |  First Published Dec 13, 2024, 7:06 PM IST

പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നുമാണ് കോഴിക്കോട് സ്വദേശി പിടിയിലായത്. 


പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ അലോക് (24 വയസ്) എന്നയാളാണ് പിടിയിലായത്. 198.3 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. 

പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും പാർട്ടിയും ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Latest Videos

പാർട്ടിയിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രേമാനന്ദകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡ്  പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്സൈസ് ഓഫീസർ ഷിജു എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

READ MORE: 1,067 കിലോ മീറ്റർ താണ്ടി മിടിക്കുന്ന ഹൃദയമെത്തി; 59കാരിയ്ക്ക് പുതുജീവൻ, ദില്ലിയിൽ സിനിമയെ വെല്ലും രംഗങ്ങൾ

click me!