ബൈക്കിലെത്തി കടന്നുപിടിച്ചു, തുമ്പയിൽ നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, അറസ്റ്റ്

By Web Team  |  First Published Aug 21, 2023, 10:25 AM IST

നടന്നു പോവുകയായിരുന്നു യുവതിയെ ബൈക്കിൽ എത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നുപിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി.


തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ നാഗാലാന്‍റ് സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം. യുവതിയെ ആക്രമിച്ച  മേനംകുളം സ്വദേശി അനീഷിനെ (26) തുമ്പ പോലീസ് പിടികൂടി.

തുമ്പയിലെ ഒരു സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം. നടന്നു പോവുകയായിരുന്നു യുവതിയെ ബൈക്കിൽ എത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി. ഇതോടെ ഇയാള്‍ ബൈക്ക് ഓടിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 

Latest Videos

undefined

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെയും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More :  കൊല്ലത്ത് അച്ഛനുമായി പിണങ്ങി 26 കാരി ഫാനിൽ കെട്ടിത്തൂങ്ങി, വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷകരായി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

click me!