കൊല്ലത്ത് ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

By Web Team  |  First Published Nov 10, 2024, 5:21 PM IST

അഴീക്കൽ സ്വദേശിനി ഷൈജാമോളാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. 


കൊല്ലം: കൊല്ലം അഴീക്കലിൽ ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജാമോളാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. 

ഇന്നലെ രാത്രിയാണ് കോട്ടയം പാലാ സ്വദേശിയായ ഷിബു ചാക്കോ ഷൈജാമോളുടെ അഴീക്കലിലെ വീട്ടിലെത്തി കൃത്യം നടത്തിയത്. യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച ഷൈജാമോൾ ഷിബു ചാക്കോയുമായി ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പിന്നീട് അകൽച്ചയിലായി. ഇരുവർക്കുമിടയിൽ ഉണ്ടായിരുന്ന തർക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ഓച്ചിറ പൊലീസ് അന്വേഷണം തുടരുകയാണ്.

Latest Videos

Also Read: വന്ദേഭാരത്‌ ട്രെയിൻ ഇടിച്ച് വായോധികന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!