സ്റ്റേഷനിൽ എത്തിച്ച പ്രതി മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടി.വയനാട് സ്വദേശിയായ മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശിനി അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.
കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരോട് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറിൽ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
undefined