പാലക്കാട് രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

By Web Team  |  First Published Oct 8, 2024, 8:17 AM IST

പ്രദേശത്ത് ലഹരി ഉപയോഗം തടയാൻ നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ പത്ത് മണിക്ക് ശേഷം അപരിചിതരെ കണ്ടാൽ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ യുവാക്കളെ മർദിച്ചതിൽ പങ്കില്ലെന്നാണ് ജാഗ്രതാ സമിതിയും പറയുന്നത്.


പാലക്കാട്: രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദിച്ചതായി പരാതി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദും മിർഷാദുമാണ് ആക്രമിക്കപ്പെട്ടത്. മർദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണവും ആരംഭിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അ൪ഷാദ് മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒരു സംഘം ആളുകളെത്തി അ൪ഷാദിനെ തടഞ്ഞു. പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നായിരുന്നു സംഘം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത അ൪ഷാദിനെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ഈ സംഘം മ൪ദിച്ചു. ബൈക്കിലുണ്ടായിരുന്ന മകളെയും സംഘം മ൪ദിച്ചെന്നാണ് പരാതി.

Latest Videos

undefined

മ൪ദനത്തിൽ അ൪ഷാദിൻറെ ഇരുകാലിനും ചെവിക്കും സാരമായി പരിക്കേറ്റു. ശരീരം മുഴുവൻ അടിയേറ്റതിൻറെ പാടുകളുമുണ്ട്. അ൪ഷാദിനെ മ൪ദിക്കുന്നത് ശ്രദ്ധയിൽപെട്ട് വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി. ഇവരെയും സംഘം ആയുധമുപയോഗിച്ച് മ൪ദിച്ചു. ഇവ൪ക്കും സാരമായി പരിക്കുണ്ട്.

പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. രാത്രി പത്തുമണിക്കു ശേഷം പ്രദേശത്ത് അസ്വാഭാവികമായി ആരെ കണ്ടാലും ചോദ്യം ചെയ്യാറുമുണ്ട്. എന്നാൽ യുവാക്കളെ മ൪ദിച്ചതിൽ പങ്കില്ലെന്നാണ് ഈ ജാഗ്രതാ സമിതിയുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!