ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

By Web Team  |  First Published Aug 19, 2022, 3:27 PM IST

കാല്‍നട യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു.


മലപ്പുറം: കാല്‍നട യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് (34) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാവിലെ 10.30 ഓടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികള്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

Latest Videos

യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ് ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read more:  അറസ്റ്റിലായ നാലിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്, ജാമ്യം കിട്ടുന്ന വകുപ്പെന്ന് പൊലീസ്

പൊലീസ് സ്റ്റേഷൻ സെറ്റിട്ടു, കൈക്കൂലി വാങ്ങിയും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയത് ഒരു മാസം

പറ്റ്ന: ബിഹാറിലെ പാറ്റ്നയിലെ ഒരു ഹോട്ടലിൽ പൊലീസ് സ്റ്റേഷന്റെ സെറ്റിട്ട്  തട്ടിപ്പ്. കൈക്കൂലി വാങ്ങിയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയും ഈ ഉദ്യോഗസ്ഥര്‍ ജനങ്ങളെ 'സേവിച്ചു'. മാസങ്ങൾ തുടര്‍ന്ന ഈ തട്ടിപ്പ് പിടിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. യൂണിഫോമിട്ട് വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, തൊപ്പി, തോക്ക്.. എല്ലാമുണ്ടായിരുന്നു അവരുടെ കയ്യിൽ സ്ഥലത്തെ  പൊലീസ് ഇൻസ്പെക്ടറുടെ വീടിന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇത്തരമൊരു വ്യാജ പൊലീസ് സ്റ്റേഷൻ നടന്നിരുന്നത് എന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് .

Read more: 'ഇത് പതിവ്' യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ തള്ളി സുപ്രീം കോടതി

സ്റ്റേഷനിൽ പൊലീസായി നിൽക്കാൻ 500 രൂപ ദിവസക്കൂലിക്കായി ഗ്രാമങ്ങളിൽ നിന്ന് ഇവര്‍ ആളുകളെ വാടകയ്ക്കെടുത്തിരുന്നു. രണ്ട് സ്ത്രീകളടക്കമുള്ള സംഘത്തിലെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ തലവൻ ഇപ്പോഴും ഒളിവിലാണ്. പരാതിയുമായി വ്യാജ പൊലീസ് സ്റ്റേഷനിലെത്തുന്നവരിൽ നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിക്കുയോ പൊലീസിൽ നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയോ ആണ് ഇവരുടെ പതിവ്. 100 ലേറെ പേരോട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് യഥാര്‍ത്ഥ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം. പൊലീസ് ബാഡ്ജ് പോലും വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 

click me!