കെഎസ്ആര്‍ടിസി ബസ് ഓടിക്കാൻ സീറ്റിൽ ഡ്രൈവറല്ലാതെ മറ്റൊരാൾ, പൊലീസ് വന്നിട്ടും കുലുക്കമില്ല, എല്ലാം മദ്യലഹരിയിൽ

By Web Team  |  First Published Dec 20, 2024, 11:11 PM IST

പാലക്കാട് കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. 


പാലക്കാട്: കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം. പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്സലിനെതിരെയാണ് കേസെുത്തത്. പാലക്കാട് കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. 

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മദ്യലഹരിയിലായിരുന്ന യുവാവ് ഓടിക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടയുടൻ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നുമിറക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Latest Videos

undefined

ഒന്ന് നാട്ടിലെത്താൻ കൊതിച്ചവർക്കായി കെഎസ്ആർടിസിയുടെ സമ്മാനം; ഈ റൂട്ടുകളിലിതാ അധിക സർവീസുകൾ, ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!