വ്യാഴാഴ്ച വെളുപ്പിന് 12.35ന് ഉണ്ടായ അപകടത്തില്‍ രണ്ട് കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിഷ്ണു (23)ആണ് മരിച്ചത്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ടൗണില്‍ മഹേശ്വരി ടെക്സ്റ്റയില്‍സിനു മുന്‍വശം വ്യാഴാഴ്ച വെളുപ്പിന് 12.35ന് ഉണ്ടായ അപകടത്തില്‍ രണ്ട് കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിഷ്ണു (23)ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച അമ്പലപ്പുഴ സ്വദേശിയായ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ ഒരു ബൈക്ക് നിശേഷം തകര്‍ന്നു.
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഓടിച്ചയാൾക്ക് ദാരുണാന്ത്യം; കുഞ്ഞിനടക്കം പരുക്ക്
undefined
വിശദ വിവരങ്ങൾ ഇങ്ങനെ
കണ്ണൂര്‍ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കല്‍മുറിയില്‍ ബാബുവിന്റെയും പ്രീതയുടെയും മകൻ വിഷ്ണു (23) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കരൂര്‍ പുതുവല്‍ വിവേക് എന്ന അച്ചു (23) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷിക്കാനായി ചെങ്ങന്നൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. നന്ദവനം ജംഗ്ഷനും ഐ ടി ഐ ജംഗ്ഷനുമിടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട നിലയില്‍ എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിച്ച ബൈക്കില്‍ നിന്നും ഓടിച്ചിരുന്ന വിഷ്ണു പതിനഞ്ചടിയോളം ഉയരത്തില്‍ പൊങ്ങി ബോര്‍ഡില്‍ തലയിടിച്ച് താഴെ വീണാണ് മരണപ്പെട്ടതെന്നാണ് വിവരം. ബൈക്കിലിടിച്ച കാര്‍ പിന്നീട് എതിരെ വന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചെങ്കിലും ആളപായം ഉണ്ടായില്ല. നാല് വാഹനങ്ങളും തകര്‍ന്ന നിലയിലാണ്. പൊലീസും ഫയര്‍ ഫോഴ്‌സും ഉടന്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരി: ബബിത വിദ്യാർത്ഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം