കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം

By Web Desk  |  First Published Dec 27, 2024, 7:53 PM IST

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.


കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തു നിന്നു വരികയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന കാറ് ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന ലോറിക്ക് മുന്നിലേക്ക് യാത്രികൻ വീണു. പൊടുന്നനെ ലോറി ബ്രേക്ക് ഇട്ടതിനാൽ ദുരന്തം ഒഴിവായി. പരുക്കേറ്റ കൊടുവള്ളി ചുണ്ടപ്പുറം മിദ് ലാജിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.

Latest Videos

click me!