കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

By Web Desk  |  First Published Jan 1, 2025, 10:18 AM IST

വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 


ഇടുക്കി: കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 

ഫയർ ഫോഴ്സ്, പൊലീസ്, പോലീസിൻറെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീം,  ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Latest Videos

തിരുവനന്തപുരം നഗരത്തിൽ പ്രൈവറ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!