വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചു; 66 സെന്റീമീറ്റർ നീളത്തിൽ വളർന്നു, ഒടുവിൽ പൊലീസെത്തി കഞ്ചാവുചെടി പിടിച്ചു

By Web Desk  |  First Published Jan 7, 2025, 7:38 PM IST

കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


ഇടുക്കി: വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് പിടിയിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ എന്നയാളെയാണ് നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായി അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.

കലോത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ, ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍; നഗരത്തില്‍ ഗതാഗത ക്രമീകരണം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!