ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം

By Web Team  |  First Published Dec 25, 2024, 10:49 AM IST

കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ഇന്നലെ മരത്തിൽ കയറിയ അജിൻ നിലത്ത് വീണ് മരിച്ചത്.


തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ഇന്നലെ മരത്തിൽ കയറിയ അജിൻ നിലത്ത് വീണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ അജിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി. ഇന്ന് പുലർച്ചെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തര രക്തസ്രാവം ഉണ്ടായിരുന്നതായിട്ടാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

Latest Videos

undefined

Also Read: തിരുവല്ലയില്‍ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!