ഇന്നലത്തെ പണി കഴിഞ്ഞ് കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി മിക്സർ മെഷീനിനുള്ളിൽ കെെ കുടുങ്ങുകയായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി യുവാവിന്റ കൈ അറ്റു. അപകട സ്ഥലത്ത് ഡോക്ടറെ എത്തിച്ച് അറ്റുതൂങ്ങിയ കൈ മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. നെയ്യാറ്റിൻകര പഴയകട സ്വദേശി മനു എന്ന് വിളിക്കുന അരുൺ (31) എന്ന താെഴിലാളിയുടെ വലത് കൈ ആണ് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് അപകടം. വെങ്ങാനൂർ ഡിവിഷനിലെ വിഴിഞ്ഞം എൽ പി സ്കൂളിന് പുറകിലെ താേട്ടിൻകരകാവ് വിളാകത്ത് റാേഡ് കാേൺക്രീറ്റ് ചെയ്യുന്ന പണിക്കിടെയാണ് അപകടം.
Read More... എബിവിപി പ്രവർത്തകർക്ക് മകൾ പിരിവ് നൽകിയില്ല, ഒപ്പം പോയില്ല: റിട്ട എസ്ഐയുടെ വീട്ടിലേക്ക് ഇരച്ചെത്തി ഗുണ്ടകൾ
ഇന്നലത്തെ പണി കഴിഞ്ഞ് കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി മിക്സർ മെഷീനിനുള്ളിൽ കെെ കുടുങ്ങുകയായിരുന്നു. മുട്ടിന് മുകളിൽ വരെ ചതഞ്ഞരഞ്ഞ മനുവിന്റെ കൈ അറ്റു തൂങ്ങി. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസ്, ഫയർ ഫാേഴ്സ് എന്നിവർ സ്ഥലത്തെത്തിയെങ്കിലും കെെ പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചില്ല.
തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ നിന്ന് ഡാേക്ടറെ സ്ഥലത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഏറെ പരിശ്രമത്തിനൊടുവിൽ മിക്സറിൽ കുടുങ്ങി അറ്റ് തുങ്ങിക്കിടന്ന കൈയുടെ താെലി മുറിച്ച് മാറ്റി യുവാവിനെ ആംബുലൻസിൽ മെഡിക്കൽകാേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.