പപ്പായ പറിക്കുന്നതിനിടെ കാലിലെന്തോ കൊണ്ടു, പിന്നാലെ വീട്ടമ്മ കുഴഞ്ഞുവീണു; ജീവൻ തിരികെപ്പിടിച്ച് ഡോക്ടര്‍മാർ

By Web Team  |  First Published Feb 28, 2023, 7:05 PM IST

15 കുപ്പി ആന്‍റിവെനം നല്‍കിയും കൃത്രിമ ശ്വാസത്താലും ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലും മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


മലപ്പുറം: മണിക്കൂറുകള്‍ നീണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തിന്‍റെ പരിശ്രമത്തില്‍ പാമ്പ് കടിയേറ്റ യുവതിക്ക് പുതുജീവന്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍  നടത്തിയ ചികിത്സയിലാണ് യുവതിക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. പോത്ത്കല്ല് പാതിരിപ്പാടം നല്ലംതണ്ണി മഞ്ഞക്കണ്ടിയില്‍ അബ്‍ദുറഹിമാന്റെ ഭാര്യ റസിയ ബീഗം (55) ത്തിനാണ്  പാമ്പിന്റെ കടിയേറ്റത്. പറമ്പില്‍ നിന്ന് പപ്പായ പറിക്കുന്നതിനിടയില്‍ കാലില്‍ മുള്ള് കുത്തിയതായി സംശയം തോന്നിയ റസിയ ബീഗം വീട്ടിലെത്തി കുഴഞ്ഞു വീണു.

ആരോഗ്യനില വഷളായതോടെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ അശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഹൃദയവും ശ്വാസകോശവും നിലച്ച രീതിയില്‍ ആയിരുന്നു. ഡോ. ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍  ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം കഠിന പ്രയത്‌നത്താല്‍ റസിയ ബീഗത്തിന്റെ ജീവന്‍ തിരിച്ചുപിടിക്കുകയായിരുന്നു.

Latest Videos

15 കുപ്പി ആന്‍റിവെനം നല്‍കിയും കൃത്രിമ ശ്വാസത്താലും ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലും മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലമ്പൂര്‍ മേഖലയില്‍ സമീപകാലത്തായി പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം അഞ്ച് ദശലക്ഷം ആളുകൾക്കാണ് പാമ്പുകടി ഏൽക്കുന്നത്. ഇവയിൽ 2.7 ദശലക്ഷത്തോളം ഗുരുതരമായ വിഷബാധ ഉണ്ടാക്കുന്നതാണ്. അതിൽ തന്നെ 81,000 മുതൽ 138,000 വരെ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്. തീർന്നില്ല, ഓരോ വർഷവും നാലു ലക്ഷത്തോളം ആളുകൾക്ക് പാമ്പുകടിയേറ്റ് അംഗഛേദങ്ങളും മറ്റു സ്ഥിരമായ വൈകല്യങ്ങളും സംഭവിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഭീമാകാരനായ കാട്ടുപന്നി മകളുടെ നേര്‍ക്കെത്തി; ജീവൻ കൊടുത്ത് അവസാന ശ്വാസം വരെ പോരാടി അമ്മ

click me!