സിന്ധു എവിടെ? കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

By Web Desk  |  First Published Jan 7, 2025, 10:03 AM IST

കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു.


കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ കണ്ടെത്താനായില്ല. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

Also Read: കോഴിക്കോട് പതിനേഴുകാരനെ കാണാതായി; കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റതായി സൂചന

Latest Videos

click me!