ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, തിക്കോടിയിൽ പ്രദേശവാസികളായ യുവതികളുടെ പരാതി, പിന്നാലെ യുവാവ് ഒളിവിൽ

By Web Team  |  First Published May 4, 2023, 5:36 PM IST

യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാവ്  പ്രചരിപ്പിച്ചതായി പരാതി. 


കോഴിക്കോട്: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാവ്  പ്രചരിപ്പിച്ചതായി പരാതി. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിൽ യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് കേസെടുത്തത്. 

ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. എത്ര പേർ സംഭവത്തിന് ഇരയായിട്ടുണ്ടെന്ന് ഉൾപ്പെടെ പൊലീസ് അന്വേഷിച്ച് വരുകയാണ്. എത്ര കാലമായി യുവാവ് മോർഫ് ചെയ്ത് സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരുകയാണ്. 

Latest Videos

Read more:  'പ്രസവത്തിനിടെ പിഴവ്, നവജാതശിശുവിന്റെ എല്ല് പൊട്ടി, കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു' പരാതി; അന്വേഷണത്തിന് ഉത്തരവ്

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ഇന്ന് (മെയ് നാല്) കേരള, ലക്ഷദ്വീപ്, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, കന്യാകുമാരി തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. 

തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഞായറാഴ്ച (മെയ് ഏഴ്) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും തിങ്കളാഴ്ച (മെയ് എട്ട്) മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ മെയ് ഏഴ്, എട്ട് തിയതികളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

click me!