മൂന്നാറിൽ മുക്കുപണ്ടം പണയത്തിൽ യുവതി തട്ടിയത് മൂന്ന് ലക്ഷം, ഒത്തുതീർപ്പിൽ പകുതി തിരികെ നൽകി

By Jansen Malikapuram  |  First Published Jun 17, 2022, 6:35 PM IST

കൊവിഡ് കാലത്ത് നിരവധി പണമിടപാട് സ്ഥാപനങ്ങൾ മൂന്നാറിനെ ലക്ഷ്യമിട്ട് ആരംഭിച്ചിരുന്നു. കിലോമീറ്ററുകൾക്കുള്ളിൽ പത്തോളം സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ആരംഭിച്ചത്.


മൂന്നാര്‍:  കൊവിഡ് കാലത്ത് നിരവധി പണമിടപാട് സ്ഥാപനങ്ങൾ മൂന്നാറിനെ ലക്ഷ്യമിട്ട് ആരംഭിച്ചിരുന്നു. കിലോമീറ്ററുകൾക്കുള്ളിൽ പത്തോളം സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ആരംഭിച്ചത്. സ്ഥാപനങ്ങളിലേക്ക് ഉപയോക്താക്കളെ കണ്ടെത്താൻ ആളുകളെയും നിയമിച്ചു. ഇവർ കാൻവാസ് ചെയ്ത് കൊണ്ടുവരുന്നവർക്ക് നിരവധി ഓഫറുകളും പ്രത്യേക പരിഗണനയും സ്ഥാപനങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവരെയെല്ലാം പറ്റിച്ച് മുക്കുപണ്ടം പണയം നൽകി പണം കൈപ്പറ്റിയ സംഭവമാണ് പുറത്തുവരുന്നത്. 

ഒരു പണമിടപാട് സ്ഥാപനത്തിൽ ഒരു ബിസിനസ് എക്സിക്യൂട്ടീവ് കൊണ്ടുവന്ന യുവതിയാണ് കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാറിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ മൂന്നുപ്രാവശ്യമായി മുക്കുപണ്ടം പണയം വെച്ചത്. ആദ്യം സ്ഥാപനത്തിലെത്തിയ യുവതി സ്വര്‍ണ്ണം നല്‍കി പണം വാങ്ങി മടങ്ങി.  തുടര്‍ന്ന് സ്ഥാപനത്തില്‍ ഒരു ലക്ഷത്തിന്‍റെ ചിട്ടിചേര്‍ന്ന് ജീവനക്കാരുടെ വിശ്വാസ്ഥയായി. 

Latest Videos

Read more: കണ്ടക്ടർമാര്‍ക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്നുമുതൽ, പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി

വാക് സാമര്‍ഥ്യത്തില്‍ മയങ്ങിയ ജീവനക്കാര്‍ പിന്നെ കൊണ്ടുവന്ന സ്വര്‍ണ്ണ ആഭരങ്ങള്‍ പരിശോധിക്കാതെ പെട്ടിയിലാക്കി പണം നല്‍കി. കഴിഞ്ഞ ദിവസം ഹെഡ് ഓഫീസില്‍ നിന്നെത്തിയ പരിശോധന വിദഗ്ധരാണ് സ്വര്‍ണ്ണ ആഭരണങ്ങള്‍ മുക്കുപ്പണ്ടമാണന്ന് കണ്ടെത്തിയത്. മുക്ക് പണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയത്. സംഭവത്തില്‍ പൊലീസ് ഇടപ്പെട്ട് ഒത്തുതീർപ്പിലേക്ക് എത്തിയെന്നാണ് പുതിയ വിവരം. ഇതിന്റെ ഭാഗമായി സ്ത്രീയിൽ നിന്ന് പകുതി പണം സ്ഥാപനത്തിന് തിരികെ ലഭിച്ചിട്ടുണ്ട്. ബാക്കി തുക അടുത്തദിവസം നല്‍കാമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.

Read more: 'ആ ഓട്ടോ എവിടെ, ദാ ഈ ജീപ്പിലുണ്ട്' കൌതുകമുണർത്തി ഷമീമിന്റെ നിർമിതി

click me!