മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, പിറ്റേദിവസമാണ് സംഭവമറിഞ്ഞത്, പരാതി നൽകി ഉടമ, കൈയോടെ പിടിയില്‍

By Web Team  |  First Published Nov 7, 2024, 8:42 PM IST

പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടെന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബുധാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്


ചേർത്തല: ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോൺ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്. ഗോപിക മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം ഇടുകയും മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കേറ്റ് മോതിരം പകരം നൽകിയുമാണ് കടന്നത്.

പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടെന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബുധാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി അരുൺ, എസ്ഐ കെ പി അനിൽകുമാർ, എഎസ്ഐ ബീന, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, സുധീഷ് എന്നിവർ അന്വഷണ സംഘത്തിലുണ്ടായിരുന്നു.

Latest Videos

click me!