പൊലീസിനെ കൊണ്ട് പറ്റിയില്ല; എല്ലാം കണ്ടിരിക്കുന്ന എഐ ക്യാമറ സഹായത്തിന്, ഹെൽമറ്റ് കള്ളനെ എംവിഡി കുടുക്കി

By Web Team  |  First Published Apr 20, 2024, 8:17 PM IST

ഹെൽമറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.


വയനാട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ  വയനാട് ആർ ടി ഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പിടികൂടി. ഹെൽമറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.

തുടർന്ന് പരാതിക്കാരൻ ആർ ടി ഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് അസിസ്റ്റന്‍റ് എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവർ  സംഭവസ്ഥലത്തിന്‍റെ പരിസരത്തുള്ള എഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമറ്റില്ലാതെ വന്ന സ്കൂട്ടർ യാത്രികരെ തിരിച്ചറിയുകയായിരുന്നു.

Latest Videos

undefined

തുടർന്ന് വിവരങ്ങൾ പൊലീസിന് കൈമാറുകയും  പ്രതിയെ കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്തു.  കോഴിക്കോട് സ്വദേശിയുടേതാണ് സ്കൂട്ടർ. അദ്ദേഹത്തിന്‍റെ കൂട്ടുകാരാണ് സ്കൂട്ടറുമായെത്തി  മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കൾക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മറ്റെവിടെയുമില്ല, പക്ഷേ കേരളം വേറെ ലെവൽ! ഇരട്ട വോട്ടിലും ആൾമാറാട്ടത്തിലും ഇനി ആശങ്ക വേണ്ടേ വേണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!