രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡിൽ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാർ പിന്നോട്ട് എടുത്ത് കാർ യാത്രക്കാർ രക്ഷപ്പെടുകയുമായിരുന്നു.
നിലമ്പൂർ: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റു. വൈദ്യുതാഘാതമേറ്റ കാട്ടാന മണിക്കൂറുകൾ കിടന്നു. നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയതിനാൽ രക്ഷപ്പെട്ടു. പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്.
രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡിൽ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാർ പിന്നോട്ട് എടുത്ത് കാർ യാത്രക്കാർ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാർ വിവരമറിയച്ചതോടെ ആർആർടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു. കുറുന്തോട്ടിമണ്ണ, വെള്ളിയംപാടം, കരിമ്പുഴ, പത്തിപ്പാറ മേഖലയിലാണ് കാട്ടാന ഭീതി പരത്തിയത്.
13 ദിവസം കാത്തിരുന്ന അമ്മ വന്നില്ല, ഒടുവിൽ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു
അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പൻ. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് 16നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുമാസം പ്രായമുള്ള ആനക്കുട്ടിയെ കൃഷ്ണയെന്ന് പേരിടുകയും ചെയ്തു. നന്നേ ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു നിഗമനം.
എന്നാൽ, നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടർന്നാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി.
Read More... നാടുകാണാതെ 20 ദിവസം, അരികെ മറ്റൊരു ആനക്കൂട്ടം; പുതിയ സ്ഥലവുമായി നന്നായി ഇണങ്ങി അരിക്കൊമ്പൻ