മുള്ളന്‍പന്നിയുടെ മാംസ വില്‍പന; ഒരാള്‍ അറസ്റ്റില്‍

By Web Team  |  First Published May 14, 2019, 12:22 AM IST

പിണവൂർക്കുടി സ്വദേശി ആലയ്ക്കൽ സുരേഷിനെയാണ് 2 കിലോ ഇറച്ചിയുമായി പിടികൂടിയത്. ഇറച്ചി ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു.  കൂടെയുള്ളയാള്‍ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. 


കോതമംഗലം:എറണാകുളം കോതമംഗലത്ത് മുള്ളൻ പന്നിയെ കൊന്ന് മാംസ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. പിണവൂർക്കുടി സ്വദേശി ആലയ്ക്കൽ സുരേഷിനെയാണ് 2 കിലോ ഇറച്ചിയുമായി പിടികൂടിയത്. ഇറച്ചി ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു. കൂടെയുള്ളയാള്‍ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. 

കുട്ടമ്പുഴ, ഉരുൾതണ്ണി വനമേഖലകളിൽ വ്യാപകമായി നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന കർശനമാക്കിയതോടെയാണ് സംഘം വലയിലായത്. രണ്ടംഗസംഘം മുള്ളൻപന്നിയുടെ ഇറച്ചി കുട്ടമ്പുഴയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകർ വാഹനപരിശോധന നടത്തിയത്. ഉരുളൻ തണ്ണി സ്വദേശി എൽദോസ് ഓടിരക്ഷപ്പെട്ടത്. ഇയാൾക്കു വേണ്ടി വനപാലകർ അന്വേഷണം തുടരുകയാണ്. 
 

Latest Videos

click me!