കാട്ടാന ആക്രമണം; കുട്ടമ്പുഴയിൽ 8 കി.മീ ദൂരത്തിൽ കിടങ്ങ് നിർമാണം പുരോഗമിക്കുന്നു, ഒരാഴ്ചയ്ക്കുള്ളിൽ വഴിവിളക്കും

By Web Team  |  First Published Dec 18, 2024, 1:06 PM IST

ക്ണാച്ചേരി സ്വദേശി എൽദോസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച കിടങ്ങ് നിർമ്മാണം കുട്ടമ്പുഴയിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്.


കൊച്ചി: കാട്ടാന ആക്രമണത്തിൽ എൽദേസ് കൊല്ലപ്പെട്ട കോതമംഗലം കുട്ടമ്പുഴയിൽ കിടങ്ങ് നിർമ്മാണം പുരോഗമിക്കുന്നു. എട്ട് കിലോമീറ്റർ ദുരത്തിലാണ് കിടങ്ങ് നിർമ്മിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്നും വഴിവിളക്കും ഫെൻസിംങുമടക്കം സുരക്ഷ അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം.

ഒരു ജീവൻ കൂടി പൊലിയേണ്ടി വന്നു സർക്കാർ സംവിധാനം കണ്ണുത്തുറക്കാൻ. ക്ണാച്ചേരി സ്വദേശി എൽദോസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച കിടങ്ങ് നിർമ്മാണം കുട്ടമ്പുഴയിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. 2 മീറ്റർ വീതിയും ആഴവുമുള്ള ട്രഞ്ചാണ് നിർമ്മിക്കുന്നത്. വെളിയത്തുപറമ്പ് ഭാഗത്ത് നിന്നും സർവേ പൂർത്തിയാക്കി കുഴിയെടുത്ത് തുടങ്ങി. എന്നാൽ നിലവിലെ വെല്ലുവിളികൾ അതിജീവിക്കാൻ ഇത് പോരെന്ന് കുട്ടമ്പുഴക്കാർ പറയുന്നു. കിടങ്ങിന് പുറമെ വഴിവിളക്കുകൾ സ്ഥാപിക്കാനും വൈദ്യുത വേലി ശരിയാക്കുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്. 

Latest Videos

undefined

Also Read:  അച്ഛനും അമ്മയ്ക്കും ക്രിസ്മസ് സമ്മാനങ്ങളുമായി വന്ന മകൻ; നാടിൻ്റെ തീരാനോവായി എൽദോസ്; മൃതദേഹം സംസ്‌കരിച്ചു

അഞ്ച് ദിവസത്തിനകം തദ്ദേശ ഭരണകൂടവും കെഎസ്ഇബിയും ചേർന്ന് തകരാറിലായ വഴിവിളക്കുകൾ മാറ്റും കൂടുതൽ വിളക്കുകൾ സ്ഥാപിക്കും. രണ്ടാം ഘട്ടമായി വൈദ്യുത വേലിയും എത്തുമെന്നാണ് പ്രഖ്യാപനം. പ്രവർത്തി വിലയിരുത്താൻ അടുത്ത ആഴ്ച്ച കളക്ടറുടെ മേൽനോട്ടത്തിൽ ഈ മാസം 27 ന് അവലോകന യോഗം ചേരും. വാഹനവും ജീവനക്കാരുടെ എണ്ണക്കുറവുമടക്കം പരിമിതികളാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യം രൂക്ഷമായ വടാട്ടുപാറയിലേക്കും മാമലക്കണ്ടത്തിലേക്കും അധികൃതരുടെ ശ്രദ്ധപതിയണമെന്ന ആവശ്യവും ശക്തമാണ്.
 

click me!