രാവിലെ ലൈറ്റ് അണച്ച് വീട്ടിൽ പോയി, തിരിച്ചെത്തിയപ്പോൾ കോഴിഫാമിൽ നടുക്കുന്ന കാഴ്ച, ലക്ഷം രൂപയുടെ നഷ്ടം

By Web Team  |  First Published Jul 7, 2023, 9:03 PM IST

വെറ്ററിനറി, വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി


പാലക്കാട്: തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം. കോഴിഫാമിലെ 300 കോഴികളാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ ചത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കൈതച്ചിറ അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് വന്നതിനുന ശേഷമാണ് സംഭവം. അൽപ സമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമിൽ ചെന്നപ്പോൾ ഫാമിന്‍റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു. ഫാമിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയതെന്ന് ഷൈല പറഞ്ഞു.

കനത്ത മഴയും കാറ്റും, ഒറ്റ നിമിഷത്തിൽ അപകടം; നൊമ്പരമായി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളുടെ കാഴ്ച

Latest Videos

കോഴികൾ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വർഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നുമാണ് ഫാം ഉടമ റെജി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമക്ക് കോഴിഫാമിൽ ദാരുണാന്ത്യം; വിൽ‌സൺ മാത്യു കോഴിഫാമിൽ ഷോക്കേറ്റ് മരിച്ചു

അതേസമയം കഴിഞ്ഞ ആഴ്ച കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴി ഫാമിൽ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു എന്നതാണ്. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് അന്ന് കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. മാതൃകാ കർഷകനായിരുന്ന വിൽ‌സൺ മാത്യു മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴി ഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്. മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൂടിയായിരുന്നു ഇദ്ദേഹം. ഭാര്യ. സെലിൻ പുരയിടത്തിൽ. മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.

click me!