മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ് പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. കൊല്ലം ആയൂർ കുഴിയത്താണ് അപകടമുണ്ടായത്. മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ് പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിടിച്ച് ചത്ത കാട്ടുപന്നിയെ വനപാലകർ കൊണ്ടുപോയി.
അതേസമയം, പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യാത്രികന് മരിച്ചു. മുക്കണ്ണത്ത് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇതേ സ്ഥലത്ത് രണ്ടാഴ്ച മുമ്പ് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പ്രതിരോധത്തിന് വനം വകുപ്പിന്റെ നടപടികൾ കാര്യക്ഷമമല്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം