കേരളത്തിലേതല്ല, പുറത്തുള്ള നമ്പർ എന്ന് സംശയം; കളക്ടർ ഉറപ്പിച്ചുതന്നെ, പൂട്ടിടും വ്യാജന്മാർക്ക്! പരാതി നൽകി

By Web Team  |  First Published Dec 18, 2024, 5:31 PM IST

ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെട്ടു


കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം തട്ടിപ്പിന് ശ്രമമെന്ന് പരാതി. കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായാണ് പരാതി. വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടർ നേരിട്ട് തന്നെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പർ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. അതിനിടെ വ്യാജന്മാരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി കളക്ടർ ഡി ആർ മേഘശ്രീയും രംഗത്തെത്തിയിട്ടുണ്ട്.

കളക്ടർ ഡി ആർ മേഘശ്രീയുടെ ഫേസ്ബുക്ക് കുറിപ്പ്

Latest Videos

undefined

വ്യാജന്മാരെ സൂക്ഷിക്കണേ! 
എന്റെ പ്രൊഫൈൽ ഫോട്ടോ ഡി പി ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കർശ്ശന നടപടി കൈക്കൊള്ളും. വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാൽ, ഉടനെ സൈബർ പൊലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

സിപ്പ് ലോക്ക് കവറ് കണ്ടാൽ സംശയം തോന്നില്ലെന്ന് ഉറപ്പിച്ച് യുവതി, വിമാനത്തിൽ വന്നിറങ്ങി; കയ്യോടെ പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!