വാഹനങ്ങൾ തമ്മിലുരഞ്ഞു, വിവാഹ പാർട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും ഏറ്റുമുട്ടിയത് നടുറോഡിൽ

By Web Team  |  First Published Dec 22, 2024, 10:02 PM IST

വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.


കോഴിക്കോട് :  താഴെ തിരുവമ്പാടിയിൽ നടുറോഡിൽ കൂട്ടയടി. വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതി കിട്ടാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്.  

സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Latest Videos

undefined

 

 

 

click me!