പാല്‍ചുരം പൂര്‍ണമായും തകര്‍ന്നു. പേരിയ ചുരത്തില്‍ മണ്ണിടിയുന്നതിനാല്‍ ഗതാഗത നിയന്ത്രണം. പേരിയ മുതല്‍ മാനന്തവാടി വരെയുള്ള 18 കിലോമീറ്റര്‍ റോഡിന്‍റെ സ്ഥിതിയാണ്. 28 ഇടത്ത് മണ്ണിടിഞ്ഞു. പലയിടത്തും റോഡുപോലുമില്ല. ഗതാഗതകുരുക്ക് പതിവായതിനാല്‍ നിയന്ത്രിക്കാന്‍ ആറിടങ്ങളില്‍ പോലിസിനെ നിയമിച്ചു
വയനാട്: മഴയിലും മണ്ണിടിച്ചിലിലും വയനാട്ടില്‍ ഏറ്റവുമധികം തകര്‍ന്നത് മൈസൂര്‍ തലശേരി റോഡിലെ ,മാനന്തവാടി മുതല്‍ പേരിയ വരെയുള്ള 18 കിലോമീറ്ററാണ്. ഇത് പഴയ സ്ഥിതിയിലാക്കാന്‍ ആറുമാസത്തിലേറെ ഏടുക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴും മിക്കയിടങ്ങളിലും മരം വീണ് ഗതാഗത തടസമുണ്ടാകുന്നുണ്ട്.
പാല്‍ചുരം പൂര്‍ണമായും തകര്‍ന്നു. പേരിയ ചുരത്തില്‍ മണ്ണിടിയുന്നതിനാല്‍ ഗതാഗത നിയന്ത്രണം. പേരിയ മുതല്‍ മാനന്തവാടി വരെയുള്ള 18 കിലോമീറ്റര്‍ റോഡിന്‍റെ സ്ഥിതിയാണ്. 28 ഇടത്ത് മണ്ണിടിഞ്ഞു. പലയിടത്തും റോഡുപോലുമില്ല. ഗതാഗതകുരുക്ക് പതിവായതിനാല്‍ നിയന്ത്രിക്കാന്‍ ആറിടങ്ങളില്‍ പോലിസിനെ നിയമിച്ചു.
ഇപ്പോഴും അപകടസ്ഥിതി മാറിയിട്ടില്ല. ഇതുപരിഹരിക്കാന്‍ ആറുമാസത്തിലധികമെടുക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. താല്‍ക്കാലികമായി കരിങ്കല്‍പോടിയിട്ട് കുഴിയടക്കല്‍ തുടങ്ങിയിട്ടുണ്ട്.