കണക്ഷൻ ഇല്ലാതെ വാട്ടർ ബിൽ, തുക കണ്ട് കിളിപോയി അപേക്ഷകൻ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

By Web Desk  |  First Published Jan 7, 2025, 6:46 PM IST

കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതിയ്ക്കാണ് പരിഹാരമായിരിക്കുന്നത്. 


ആലപ്പുഴ: വാട്ടർ കണക്ഷന് അപേക്ഷ നൽകി എഗ്രിമെന്റ് മാത്രം വെച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല്. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് ഉപയോഗത്തിൽ ഇല്ലാത്ത വാട്ടർ കണക്ഷന് ബിൽ ലഭിച്ചത്. അപേക്ഷകന് 10,308 രൂപ ബിൽ നൽകിയ സംഭവത്തിൽ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടു.   

കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമോൻ നൽകിയ പരാതിയിന്മേൽ ആണ് നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ കണക്ഷൻ എത്തുന്നതിന് മുമ്പ് തന്നെ എത്തിയ ഭീമമായ ബിൽ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയിൽ പറയുന്നു. വിഷയം പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് കണ്ടെത്തി. ഈ നടപടിയിന്മേൽ അന്വേഷണം നടത്തി തെറ്റായ ബിൽ നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരന് നൽകിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നൽകാനും ഉത്തരവായി.

Latest Videos

READ MORE: കർണാടകയിലെ ഇല്ലാത്ത മുന്തിരിത്തോട്ടത്തിന്റെ പേരിൽ തട്ടിയെടുത്തത് 47.75 ലക്ഷം; 9 വർഷത്തിന് ശേഷം പ്രതി പിടിയിൽ

click me!