'വർഗീയ വിദ്വേഷ പ്രസ്താവന' വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കണം, കേസെടുക്കണമെന്നും ചെന്നിത്തല

By Web Team  |  First Published Dec 22, 2024, 6:30 PM IST

ആർ എസ് എസിനെ സന്തോഷിപ്പിക്കാൻ വർഗീയ വിഷം തുപ്പുകയാണ് വിജയരാഘവൻ ചെയ്തത്. സിപിഎം ആർ എസ് എസിന്റെ നാവായി മാറിയിരിക്കുന്നു. 


തിരുവനന്തപുരം: സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ വിജയ രാഘവനെ സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആർ എസ് എസിനെ സന്തോഷിപ്പിക്കാൻ വർഗീയ വിഷം തുപ്പുകയാണ് വിജയരാഘവൻ ചെയ്തത്. സിപിഎം ആർ എസ് എസിന്റെ നാവായി മാറിയിരിക്കുന്നു. 

അന്ധമായ മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിന്റേയും ബഹിർസ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നത്. സംഘപരിവാർ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സി പി എം നേതാക്കർ നടത്തുന്നത്. കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി സമൂഹത്തിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങൾ സി പി എം അവസാനിപ്പിക്കണം. വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവൻ നടത്തിയത്. കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണം. 

Latest Videos

undefined

ഇടുക്കിയിൽ സഹകരണ സ്ഥാപനത്തിൽ നിന്ന് സ്വന്തം നിക്ഷേപം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കണം. സി.പി.എം നേതാക്കളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ഇരയോടൊപ്പം നിലക്കുന്നതായി ഭാവിക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് സി പി എം പതിവുപോലെ ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. ഈ കള്ളത്തരം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കർഷകനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

'മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്': കെ സുധാകരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!