നിങ്ങളുടെ നിസ്സഹായാവസ്ഥയാണ് അവര്‍ ചൂഷണം ചെയ്യുന്നത്, 1064 ലേക്ക് വിളിക്കൂ; നിങ്ങൾ നിസ്സഹായരല്ല!

By Web Team  |  First Published Aug 6, 2023, 8:03 PM IST

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്


തിരുവനന്തപുരം: അഴിമതി നേരിടേണ്ടിവരുന്നവർക്ക് മുന്നറിയിപ്പുമായി കേരള വിജിലൻസ് രംഗത്ത്. പൊതുജനങ്ങളുടെ നിസ്സഹയാവസ്ഥയാണ് അഴിമതിക്കാർ ചൂഷണം ചെയ്യുന്നതെന്നും ഒരു നിമിഷം ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഇത്തരക്കാരെ പൂട്ടാനാകുമെന്നും വിജിലൻസ് ഓർമ്മിപ്പിച്ചു. പൊതുജനം നിസ്സഹായരല്ലെന്ന് വ്യക്തമാക്കാൻ 1064 എന്ന നമ്പറിലേക്ക് വിളിച്ച് പ്രശ്നം പറഞ്ഞാൽ മതിയെന്നും വിജിലൻസ് വിവരിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി വളരാനുള്ള ഏറ്റവും നല്ല വിളനിലം പൊതുജനങ്ങളുടെ നിസ്സംഗതയാണെന്നും അത് ഇനിയും അനുവദിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിജിലൻസ് ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പരാതികള്‍ അറിയിക്കാവുന്നതാണെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.

അമിത ഫീസ്, കൈക്കൂലി; അക്ഷയ സെൻ്ററുകളിൽ വിജിലൻസ് പാഞ്ഞെത്തി മിന്നൽ പരിശോധന, പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പർ

Latest Videos

വിജിലൻസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂ‍ർണരൂപത്തിൽ

നിങ്ങളുടെ നിസ്സഹയാവസ്ഥയാണ് അവര്‍ ചൂഷണം ചെയ്യുന്നത്. എന്നാല്‍ ഒരു നിമിഷം ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍, നിങ്ങള്‍ നിസ്സഹായരല്ല, 1064 ലേക്ക്  വിളിക്കൂ. ഞങ്ങളുണ്ടാകം നിങ്ങളോടൊപ്പം. ഓര്‍ക്കുക, നിങ്ങളുടെ നിസ്സംഗതയാണ് അഴിമതി വളരാനുള്ള ഏറ്റവും നല്ല വിളനിലം. നിങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്. ടോള്‍ ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പരാതികള്‍ അറിയിക്കാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!