Latest Videos

കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക് 

By Web TeamFirst Published Jun 27, 2024, 3:28 PM IST
Highlights

മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് സനിത്തിന്റെ കഴുത്തിലാണ് പതിച്ചത്. ബത്തേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാനിത്തിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി.  

മാനന്തവാടി : കനത്ത മഴയിലും കാറ്റിലും മരംപൊട്ടി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. നെൻമേനി കുന്താണിസ്വദേശി സനിത്തിനാണ് പരിക്കേറ്റത്. മലവയൽ എസ്റ്റേറ്റ് റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്. ഈ സമയത്ത് ബൈക്കിൽ ഇതുവഴി പോകുകയായിരുന്നു സനിത്ത്. മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് സനിത്തിന്റെ കഴുത്തിലാണ് പതിച്ചത്. ഉടൻ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. റോഡിന് കുറുകെ വീണ മരം സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് മുറിച്ചുമാറ്റിയത്. 

പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യമറിഞ്ഞത്, ടിപി കേസ് പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രി: ഷാഫി

അതേ സമയം, ഇടുക്കി നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി മഹീന്ദ്രൻ (40) ആണ് മരിച്ചത്.സ്വസ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്തു വീഴുകയായിരുന്നു. 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് സുരേഷും, ഭാര്യയും വീടിനകത്തുണ്ടായിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ താമസിക്കുന്നത്.

കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. 

 

click me!