പിടക്കോഴിക്ക് പകരം നല്‍കിയത് പൂവന്‍കോഴി കുഞ്ഞുങ്ങള്‍; വെറ്ററിനറി സര്‍വകലാശാല നഷ്ടപരിഹാരം നല്‍കണം

By Web Team  |  First Published Mar 21, 2020, 1:15 PM IST

കോഴികളെ വളര്‍ത്താനുണ്ടായ ചെലവ് പരിഗണിച്ച് 2000 രൂപയും ഉപഭോക്താവിനുണ്ടായ മാനസിക വിഷമതകള്‍ പരിഗണിച്ച് 3000 രൂപയും അടക്കം 5000 രൂപ നഷ്ടപരിഹാരമായി മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കാനാണ് ഉത്തരവ്.
 


കല്‍പ്പറ്റ: പിടക്കോഴി കുഞ്ഞുങ്ങള്‍ ആണെന്ന് പറഞ്ഞ് പൂവന്‍ കോഴി കുഞ്ഞുങ്ങളെ നല്‍കി കബളിപ്പിച്ചെന്ന ഉപഭോക്താവിന്റെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മക്കിയാട് സ്വദേശി കുറുപ്പനാട്ട് കെ.ജെ. ആന്റണി നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്.

ഉത്തരവുപ്രകാരം ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കണം. പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍നിന്ന് വാങ്ങിയ കോഴിക്കുഞ്ഞുങ്ങളില്‍ പറഞ്ഞതിലും കൂടുതല്‍ പൂവന്‍ കോഴികളാണെന്ന് കാണിച്ചാണ് ആന്റണി പരാതിനല്‍കിയത്. 2019 മാര്‍ച്ച് 30-നാണ് ഇദ്ദേഹം 900 രൂപ മുടക്കി മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്.

Latest Videos

30 പിടക്കോഴിക്കുഞ്ഞുങ്ങളും 10 പൂവന്‍ കോഴിക്കുഞ്ഞുങ്ങളുമാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. കോഴികള്‍ രണ്ട് കിലോ തൂക്കമായപ്പോഴാണ് 20 പൂവന്‍ കോഴികളാണ് ലഭിച്ചതെന്ന് മനസിലായത്. കോഴികളെ വളര്‍ത്താനുണ്ടായ ചെലവ് പരിഗണിച്ച് 2000 രൂപയും ഉപഭോക്താവിനുണ്ടായ മാനസിക വിഷമതകള്‍ പരിഗണിച്ച് 3000 രൂപയും അടക്കം 5000 രൂപ നഷ്ടപരിഹാരമായി മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കാനാണ് ഉത്തരവ്.
 

click me!