കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനുമാണ് കെഎസ്ആർടിസി ഉല്ലാസ യാത്രകൾ തുടങ്ങിയത്
വെഞ്ഞാറമൂട്: കെഎസ്ആർടിസി യുടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ഉല്ലാസയാത്ര 200 ട്രിപ്പ് പൂർത്തിയാക്കി. കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ഉല്ലാസ യാത്രകൾ സംഘടിപ്പിച്ച ആദ്യത്തെ ഡിപ്പോയാണ് വെഞ്ഞാറമൂട്. ഇടുക്കിയിലെ പാഞ്ചാലിമേട്, കാൽവരിമൗണ്ട് എന്നിവിടങ്ങളിലേക്കായിരുന്നു ഇരുനൂറാമത്തെ ട്രിപ്പ്. കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനുമാണ് കെഎസ്ആർടിസി ഉല്ലാസ യാത്രകൾ തുടങ്ങിയത്.
2023 ഏപ്രിൽ മാസത്തിൽ 36 സഞ്ചാരികളുമായിട്ടാണ് വെഞ്ഞാറമൂട് ഡിപ്പോ ആദ്യത്തെ സർവീസ് നടത്തിയത്. പിന്നീടിങ്ങോട്ട് വിജയക്കുതിപ്പായിരുന്നു. 20 മാസം കൊണ്ട് 200 ട്രിപ്പുകൾ. ഒരു കോടി രൂപയുടെ വരുമാനം കെഎസ്ആർടിസിക്കും നേടിക്കൊടുത്തു. എറ്റവും കൂടുതൽ യാത്ര നടത്തിയത് ഇടുക്കിയിലെ പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലങ്ങളിലേക്കായിരുന്നു. 200 ആം യാത്രയിലും ഇടുക്കി തന്നെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. നാല് ബസുകളിലാണ് ഇത്തവണ സഞ്ചാരികളെത്തിയത്.
undefined
യാത്രക്കാരുമായി എത്തിയ ബസ് ജീവനക്കാരെ പാഞ്ചാലിമേട്ടിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ടി ബിനു ഉപഹാരം നൽകിയാണ് സ്വീകരിച്ചത്. ഇത്തരത്തിൽ കെഎസ്ആർടിസിയിൽ. 28 ട്രിപ്പുകളിൽ വരെ പങ്കെടുത്തവർ യാത്രാസംഘത്തിലുള്ള്. വിനോദ സഞ്ചാര സ്ഥലങ്ങൾക്കൊപ്പം തീർത്ഥ യാത്രകളും കെഎസ്ആർടിസി ക്രമീകരിക്കുന്നുണ്ട്. പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ലെങ്കിലും ജീവനക്കാരും ആത്മാർത്ഥമായാണ് ഇതിൽ സഹകരിക്കുന്നത്. ട്രിപ്പുകളുടെ എണ്ണം കൂടിയതോടെ യാത്രയ്ക്കായി സൂപ്പർ ഡീലക്സ് ബസും ഡിപ്പോ നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും യാത്ര ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അങ്ങനെ ആടിയും പാടിയും കെഎസ്ആർടിസിയുടെ യാത്ര തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം