ഒരു മര്യാദയൊക്കെ വേണ്ടേ! ഒരിക്കൽ കയ്യോടെ പിടിച്ചതാ, അതേ വാഹനം മോഷ്ടിച്ച് വീണ്ടും ചാക്കുകണക്കിന് മാലിന്യം തള്ളി

Published : Apr 18, 2025, 01:17 PM IST
ഒരു മര്യാദയൊക്കെ വേണ്ടേ! ഒരിക്കൽ കയ്യോടെ പിടിച്ചതാ, അതേ വാഹനം മോഷ്ടിച്ച് വീണ്ടും ചാക്കുകണക്കിന് മാലിന്യം തള്ളി

Synopsis

ചാക്കിൽ കെട്ടിയ മാലിന്യം തള്ളി മടങ്ങുന്നതിനിടെയാണ് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ തടഞ്ഞു വച്ചത്.

മലപ്പുറം: മാലിന്യം തള്ളിയതിന് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും മാലിന്യക്കടത്ത് നടത്തിയത് പിടികൂടി നാട്ടുകാർ. എടവണ്ണ തൂവക്കാട് കോഴിശ്ശേരിക്കുന്ന് തലപ്പാറയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കോഴി മാലിന്യം തള്ളിയത്. രണ്ടാഴ്ച മുമ്പ് ഇതേ വാഹനത്തിൽ എടവണ്ണ ജമാലങ്ങാടിക്കടുത്ത് കോഴിമാലിന്യം തള്ളിയിരുന്നു. ഇതിൽ കേസെടുത്ത പൊലീസ്, വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. 

വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കസ്റ്റഡിയിലെടുത്ത വാഹനം സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് വാഹനം മോഷ്ടിച്ചത്. എന്നിട്ട് വീണ്ടും മാലിന്യം കയറ്റി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളി. ചാക്കിൽ കെട്ടിയ മാലിന്യം തള്ളി മടങ്ങുന്നതിനിടെയാണ് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ തടഞ്ഞു വച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ആ മാലിന്യം സംസ്‌കരിച്ചു. 

തിരുവാലിയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കഴുകിയ ശേഷം കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള വാഹനം മോഷ്ടിച്ച് കടത്തിയതിനും മാലിന്യം തള്ളിയതിനും വാഹന ഉടമയായ കോഴിക്കോട് ഉണ്ണിക്കുളം സ്വദേശിക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്ത് തുടർ നടപടി തുടങ്ങി.

പരിക്കേറ്റ യാത്രക്കാരിയെ ഫയർഫോഴ്സ് ആംബുലൻസിൽ എത്തിച്ചു, അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആശുപത്രി, കാരണം വിചിത്രം!
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽക്കെട്ടി തോട്ടിലൊഴുക്കി യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം
ഇതാണ് സുജന മര്യാദ, 'ഇത്തവണ നിങ്ങൾ പ്രശംസ അർഹിക്കുന്നത് സംസ്ഥാന സർക്കാരിനോടോ കെഎസ്ആർടിസിയോടോ യുദ്ധം പ്രഖ്യാപിച്ചില്ല എന്നതിനാലാണ്'