മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെ വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി; 2 പേർക്ക് പരിക്കേറ്റു

Published : Apr 27, 2025, 09:29 AM IST
മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെ വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി; 2 പേർക്ക് പരിക്കേറ്റു

Synopsis

മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കുമ്പഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

പത്തനംതിട്ട: പത്തനംതിട്ട നന്നുവക്കാട് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കുമ്പഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ടവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം, പിടിച്ചെടുത്തത് 48 കഞ്ചാവ് ബീഡിയും എംഡിഎംഎയുമടക്കം മയക്കുമരുന്നുകൾ; 80 പേർ ഓപ്പറേഷൻ ഡി-ഹണ്ടിൽ കുടുങ്ങി
പൊലീസിന് ലഭിച്ചത് രഹസ്യ വിവരം, ഓമ്നി വാൻ പരിശാധിച്ചു, വണ്ടിയിൽ ഉണ്ടായിരുന്നത് 9 ചാക്കുകൾ; സൂക്ഷിച്ചത് 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍