'പൊലീസങ്കിൾ സ്‌കൂളിൽ പോകുമ്പോ വെള്ളമുള്ള പാടമായിരുന്നു. വന്നപ്പോ ദേ.., 9ാം ക്ലാസുകാരന്റെ വിളി, പിന്നെ നടന്നത്

By Web TeamFirst Published Nov 22, 2023, 10:15 PM IST
Highlights

പൊലീസങ്കിളേ രാവിലെ സ്‌കൂളിലേക്ക് പോയപ്പോള്‍ വെള്ളം നിറഞ്ഞ പാടമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നപ്പോ ദേ മണ്ണിട്ട് നികത്തിയിരിക്കുന്നു'.

തൃശൂര്‍: 'പൊലീസങ്കിളേ രാവിലെ സ്‌കൂളിലേക്ക് പോയപ്പോള്‍ വെള്ളം നിറഞ്ഞ പാടമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നപ്പോ ദേ മണ്ണിട്ട് നികത്തിയിരിക്കുന്നു'. ഈയൊരു വിളി സിഐക്ക് ലഭിച്ചതിന് പിന്നാലെ എടക്കര മിനി സെന്ററിലെ പാടം മണ്ണിട്ട് നികത്തിയ ഏഴ് ലോറിയും ഒരു ജെ സി ബിയും വടക്കേക്കാട് പൊലീസ് പിടികൂടി. 

പുന്നയൂര്‍ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ തെക്കിനേടത്തു പടിയില്‍നിന്നും പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് എടക്കരയിലെ പാടം അനധികൃതമായി നികത്തിയത്.  ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി വടക്കേക്കാട് സിഐ അമൃതരംഗനെ ഫോണില്‍ വിളിച്ച് അറിയച്ചതിന് പിന്നാലെയാണ് ണ് സി.ഐയും സംഘവും മണ്ണ് കടത്തല്‍ സംഘത്തേയും ലോറികളും പിടികൂടിയത്. 

Latest Videos

കുറച്ച് മാസങ്ങളായി അനധികൃത പാടം നികത്തലിനെതിരേ വടക്കേക്കാട് പൊലീസ് കര്‍ശന നടപടി എടുത്തു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ചവടിയില്‍ കെട്ടിട നിര്‍മാണത്തിനെന്ന് പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഈ സംഘം എടക്കര മിനി സെന്ററിലുള്ള പാടം മണ്ണിട്ട് നികത്തിയത്. 

Read more: കുട്ടികൾക്കായൊരുക്കാം അവർക്കിഷ്ടമുള്ള 'കുട്ടി മുറി'

അനധികൃതമായി പാടം നികത്താനുപയോഗിച്ച എട്ട് വാഹനങ്ങളും കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു. അനധികൃതമായി പാടം നികത്തിയ സംഘത്തെ സി ഐയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍, വിന്‍സെന്റ്, എ എസ്ഐ ഗോപി, സുധീര്‍, സി പി ഒമാരായ സുനില്‍ കുമാര്‍, സതീഷ് ചന്ദ്രന്‍, ദീപക്, അരുണ്‍, നിബു, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!